ഗോവ: പനാജിയിലെ സിമന്‍റ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഉടമയുൾപ്പടെ കുറ്റാരോപിതർക്ക് ജാമ്യം ലഭിച്ചു.
ഗോവ ഫാക്ടറി പൊട്ടിത്തെറി: കുറ്റാരോപിതർക്ക് ജാമ്യം - ഫാക്ടറി
ഫാക്ടറി ഉടമയുൾപ്പടെ രണ്ടു പേർക്ക് പെർണം പൊലീസ് ജാമ്യം അനുവദിച്ചു.
ഫയൽ ചിത്രം
രാജേന്ദ്ര ജോഷി, സമീർ മന്ദ്രേക്കർ എന്നിവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ഐ.പി.സി 304(എ), 337, 338 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ജാമ്യം അനുവദിക്കാവുന്ന വകുപ്പായതിനാൽ ഇവർക്ക് ജാമ്യം നൽകിയതായി പൊലീസ് അറിയിച്ചു.
ജനുവരി 12നാണ് പനാജിയിലെ തുവെം സിമന്‍റ് ഫാക്ടറിയിൽ പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ നാലു പേർ മരിക്കുകയും മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.