പനാജി:ഗോവയിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നിർബന്ധമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഖ്യാപനം. കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാതെ ഗോവയിലേക്ക് പ്രവേശിക്കുന്ന എല്ലാവരും വൈറസ് പരിശോധനക്ക് വിധേയരാകണമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് പരിശോധന നിർബന്ധമാക്കാൻ ഗോവ സർക്കാർ തീരുമാനിച്ചത്. ഗോവയിൽ പുതുതായി സ്ഥിരീകരിക്കുന്ന വൈറസ് കേസുകളിൽ 90 ശതമാനവും മഹാരാഷ്‌ട്രയിൽ നിന്ന് എത്തുന്നവരിലാണ് പ്രകടമാകുന്നത്. ഈ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്കായി പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും(എസ്ഒപി) ഗോവ സർക്കാർ പുറത്തിറക്കുന്നുണ്ട്.
ഗോവയില്‍ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി - കൊവിഡ് 19
ഗോവയിലേക്ക് മടങ്ങിയെത്തുന്നുവർ 48 മണിക്കൂറിന് മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ അല്ലെങ്കിൽ വൈറസ് പരിശോധനക്ക് വിധേയരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്കായി പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും(എസ്ഒപി) ഗോവ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്
14 ദിവസത്തെ ഗാർഹിക നിരീക്ഷണം എന്ന നടപടിക്രമം ഇനിമുതൽ ലഭ്യമായിരിക്കില്ല. പകരം, സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നുവർ 48 മണിക്കൂറിന് മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ അല്ലെങ്കിൽ വൈറസ് പരിശോധനക്ക് വിധേയരാകണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പരിശോധനക്കായി പ്രതിദിനം 1,000 സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യം ഗോവയിൽ ഉണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന വ്യക്തികൾക്ക് 14 ദിവസത്തെ ഗാർഹിക നിരീക്ഷണമായിരുന്നു നേരത്തെ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ കൊവിഡ് 19 ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഗോവ സര്‍ക്കാര്‍ അറിയിച്ചു.