ഗോവ പൊലീസ് മേധാവി പ്രണബ് നന്ദ അന്തരിച്ചു - ഗോവ വാർത്ത
ഹൃദയാഘാതത്തെതുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഗോവ പൊലീസ് മേധാവി പ്രണബ് നന്ദ അന്തരിച്ചു
പനാജി: ഗോവ പൊലീസ് മേധാവി പ്രണബ് നന്ദ അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെതുടർന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. ഗോവയിലെ ഔദ്യോദിക ചടങ്ങുകളിൽ പങ്കെടുത്തശേഷം ഡൽഹി സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥാനായിരുന്ന പ്രണബ് നന്ദയെ ഈ വർഷമാണ് ആഭ്യന്തരമന്ത്രാലയം ഗോവയിലേക്ക് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ സുന്ദരി നന്ദ പുതുച്ചേരി ഡിജിപിയാണ്.