ഗോവയിൽ 112 പുതിയ കൊവിഡ് ബാധിതർ - ഗോവ കൊവിഡ് അപ്‌ഡേറ്റ്
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 49,474 ആയി

ഗോവയിൽ 112 പുതിയ കൊവിഡ് ബാധിതർ
പനാജി: ഗോവയിൽ 112 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 49,474 ആയി ഉയർന്നു. സംസ്ഥാനത്ത് 147 പേർ കൂടി രോഗമുക്തി നേടി. ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 707 ആയി. 47,737 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,030 പേർ ചികിത്സയിൽ തുടരുന്നു. 1,521 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 3,72,211 പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.