കൂറുമാറിയ എംഎല്‍എമാര്‍ക്കെതിരായ ഹര്‍ജികള്‍; ഉടന്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ് - പത്ത് എംഎൽഎമാരുടെ അയോഗ്യതാ ഹർജികൾ
2019 ഓഗസ്റ്റ് എട്ടിന് സമർപ്പിച്ച അപേക്ഷ നടപ്പാക്കുന്നതിൽ യുക്തിരഹിതമായ കാലതാമസമുണ്ടായെന്നും സ്പീക്കർക്ക് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ ചോഡങ്കർ പറയുന്നു
പനാജി: കഴിഞ്ഞ വർഷം ജൂലൈയിൽ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് പിന്മാറിയ പത്ത് എംഎൽഎമാർക്കെതിരെ സമർപ്പിച്ച അയോഗ്യതാ ഹർജിയിൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോൺഗ്രസ് നേതാവ് ഗിരീഷ് ചോഡങ്കർ രംഗത്ത്. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്‌ച്ച സ്‌പീക്കർ രാജേഷ് പട്നേക്കറിന് ചോഡങ്കർ അപേക്ഷ സമർപ്പിച്ചു. 2019 ഓഗസ്റ്റ് എട്ടിന് സമർപ്പിച്ച അപേക്ഷ നടപ്പാക്കുന്നതിൽ യുക്തിരഹിതമായ കാലതാമസമുണ്ടെന്നും സ്‌പീക്കര്‍ക്ക് മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ ചോഡങ്കർ പറയുന്നു. 2019 ഓഗസ്റ്റിൽ ഹർജി സമർപ്പിച്ചതു മുതൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഗിരീഷ് ചോഡങ്കർ കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, കാലതാമസം അനാവശ്യവും അർഹതയില്ലാത്തതുമായ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും ചോഡങ്കർ ആരോപിച്ചു.