ഗോവയില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ 10,000 ഒഴിവുകള്‍ നവംബര്‍ 30ന് ശേഷം നികത്തും
നവംബര്‍ 30ന് മൊറട്ടോറിയം നീക്കി ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് വ്യക്തമാക്കി.
പനാജി: സര്‍ക്കാര്‍ വകുപ്പുകളിലെ 10,000 ഒഴിവുകള്‍ നവംബര്‍ 30ന് ശേഷം നികത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പുതിയ നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 30ന് മൊറട്ടോറിയം നീക്കി ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സംബന്ധിച്ച് പരസ്യം വൈകാതെ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡില്‍ സാമ്പത്തിക സ്ഥിതി പരുങ്ങലിലായതിനെ തുടര്‍ന്നാണ് മാര്‍ച്ചില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്.