ഹൈദരാബാദ്: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 1,26,14,315 കടന്നു. 5,61,987 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. 73,19,888 ലധികം പേർ രോഗമുക്തരായി. ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് 48 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 44,650 ആയി ഉയർന്നു. 512 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ബ്രിട്ടണിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,88,133 ആയി. ഇംഗ്ലണ്ടിലെ സയന്‍റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി വെള്ളിയാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊവിഡ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന നിരക്ക് 0.8 ൽ നിന്ന് 1.0 ആയി ഉയർന്നു.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ ഒരു കോടി 26 ലക്ഷം കവിഞ്ഞു
ലോകത്താകമാനം കൊവിഡ് ബാധിച്ച് 5,61,987 പേർ മരിച്ചു. 73,19,888 പേര്‍ രോഗമുക്തരായി
ആഗോളതലത്തിൽ ഒരു കോടി 26 ലക്ഷത്തിലധികം കൊവിഡ് ബാധിതർ
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഇംഗ്ലണ്ടിലെ പബ്ബ്, ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവ തുറന്നതിന് ശേഷമുള്ള കണക്കാണിത്. അവധിയിലുള്ള വിദ്യാർഥികൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി അറിയിച്ചു. നിങ്ങളുടെ ത്യാഗത്തിനും രോഗവ്യാപന സാധ്യത കുറക്കാൻ സഹായിക്കുന്നതിലും നന്ദി അറിയിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം നേരിട്ട വലിയ പ്രതിസന്ധിയാണിതെന്നും ബോറിസ് ജോൺസൺ ട്വിറ്ററിൽ കുറിച്ചു.