ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 93 ലക്ഷം കടന്നു. 4,78,949 പേരാണ് രോഗബാധയിൽ മരിച്ചത്. ലോകത്താകാനം 93,45,569 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 50,36,723 പേർ രോഗമുക്തി നേടി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഓസ്‌ട്രേലിയയിലെ ആകെ മരണം 103 ആയി ഉയർന്നു.
ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു - ഓസ്‌ട്രേലിയ കൊവിഡ്
ലോകത്താകമാനം 50,36,723 പേർ രോഗമുക്തി നേടി. ഓസ്‌ട്രേലിയയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു
ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു
വിക്‌ടോറിയ സ്വദേശിയായ 80 കാരനാണ് മരിച്ചത്. ലോക്ക്‌ഡൗണ്‍ നിയമങ്ങളിൽ ഇളവ് നൽകിയശേഷം കുടുംബസംഗമങ്ങൾ കൂടിയതോടെ ചില പ്രദേശങ്ങളിൽ വൈറസ് വീണ്ടും പടരാൻ കാരണമായതായി വിക്ടോറിയ സ്റ്റേറ്റ് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. സംസ്ഥാനത്ത് ഒമ്പത് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 241 കേസുകൾ സമ്പർക്കത്തിലൂടെ പകര്‍ന്നതാണെന്ന് വിക്ടോറിയ ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൺ പറഞ്ഞു. സമ്പർക്കത്തിലൂടെ എട്ട് പേർക്ക് ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചു.