ഹൈദരാബാദ്: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. ഇതുവരെ 2,76,235 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. യുഎസില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ലക്ഷം കടന്നു. 13,21,785 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. യുഎസിലാണ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 78,615 ആയി. കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് സ്‌പെയിനാണ്. 2,60,117 പേരാണ് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. സ്‌പെയിനില്‍ ഇതുവരെ മരണം 26,299 ആയി. മൂന്നും നാലും സ്ഥാനത്ത് ഇറ്റലിയും യുകെയും തുടരുന്നു. ഇറ്റലിയില്‍ യഥാക്രമം 2,17,185 പേര്‍ക്കും യുകെയില്‍ 2,11,364 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിലും യുകെയിലും മരിച്ചവരുടെ എണ്ണം 30,000 കടന്നിട്ടുണ്ട്.
40 ലക്ഷം കടന്ന് കൊവിഡ് ബാധിതർ: ഭീതി മാറാതെ ലോകം - കൊവിഡ് 19
യുഎസില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ലക്ഷം കടന്നു.
ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവര്‍ 40 ലക്ഷം കടന്നു
ദക്ഷിണകൊറിയയില്‍ 18 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സിയോളില്‍ നിന്ന് 12 പേരും ഇതില്‍ ഉള്‍പ്പെടുന്നു. 10840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 256 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. ദക്ഷിണ കൊറിയയിലെ പുതിയ കേസുകള്‍ വ്യാപിച്ചത് ഭൂരിഭാഗവും സിയോളിലെ നിശാ ക്ലബുകളില്‍ നിന്നാണ്.