കേരളം

kerala

ETV Bharat / bharat

2020 ൽ ആഗോള വ്യാപാരം മൂന്നിലൊന്നായി കുറയുമെന്ന് ലോക വ്യാപാര സംഘടന - 2020ൽ

കൊവിഡ്-19 മഹാമാരി സാധാരണ സാമ്പത്തിക പ്രവർത്തനത്തെയും ലോകമെമ്പാടുമുള്ള ജീവിതത്തെയും തടസപ്പെടുത്തുന്നതിനാൽ 2020ൽ ലോക വ്യാപാരം 13 ശതമാനത്തിനും 32 ശതമാനത്തിനും ഇടയിൽ കുറയുമെന്ന് ഡബ്ല്യുടിഒ

Global trade  plunge by up to  third in 2020  amid pandemic  WTO  കൊറോണ വൈറസ്  മഹാമാരി  2020ൽ  വ്യാപാര വളർച്ച
2020 ൽ ആഗോള വ്യാപാരം മൂന്നിലൊന്നായി കുറയും; ഡബ്ല്യു‌ ടി‌

By

Published : Apr 12, 2020, 7:39 PM IST

ജനീവ: കൊവിഡ് വൈറസ് മഹാമാരി മൂലം 2020ൽ ആഗോള വ്യാപാര വളർച്ച മൂന്നിലൊന്നായി കുറയുമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) അറിയിച്ചു. ഇത് വ്യാപാര ലോകത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൊവിഡ്-19 മഹാമാരി സാധാരണ സാമ്പത്തിക പ്രവർത്തനത്തെയും ലോകമെമ്പാടുമുള്ള ജീവിതത്തെയും തടസപ്പെടുത്തുന്നതിനാൽ 2020ൽ ലോക വ്യാപാരം 13 ശതമാനത്തിനും 32 ശതമാനത്തിനും ഇടയിൽ കുറയുമെന്ന് കണക്ക് കൂട്ടുന്നതായി ഡബ്ല്യുടിഒ പ്രസ്താവനയിൽ പറഞ്ഞു. അഭൂതപൂർവമായ ആരോഗ്യ പ്രതിസന്ധി മൂലം വ്യാപാരം തടസപ്പെടാന്‍ ഒരുപാട് സാധ്യതകൾ ഉണ്ട്. വരാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യം പുതിയ തലമുറയുടെ ജീവിതകാലത്തെ ഏറ്റവും ആഴമേറിയ ഒന്നായിരിക്കാം എന്ന് ഡബ്ല്യുടിഒ മേധാവി റോബർട്ടോ അസെവെഡോ നിരീക്ഷിച്ചു.

2019ൽ തന്നെ വ്യാപാരം മന്ദഗതിയിലായിരുന്നുവെന്ന് ഡബ്ല്യുടിഒയുടെ പ്രധാന വാർഷിക സാമ്പത്തിക പ്രവചനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് വൈറസ് കഴിഞ്ഞ വർഷം അവസാനം മുതൽ 1.4 ദശലക്ഷം ആളുകളെ ബാധിച്ചു. ഒരു ലക്ഷത്തോളം കൊല്ലപ്പെട്ടപ്പോള്‍ ലോകമെമ്പാടുമുള്ള സർക്കാരുകള്‍ സമൂലമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. ലോക ജനതയുടെ പകുതിയിലധികവും വീടുകളില്‍ തന്നെ തുടരുകയും, സാമ്പത്തിക പ്രവർത്തനങ്ങൾ പലയിടത്തും നിശ്ചലമാകുകയും ചെയ്തു.

ഇതിനകം തന്നെ വ്യാപാര പിരിമുറുക്കങ്ങളും, ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ബാധിച്ച ആഗോള വ്യാപാരം മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇരട്ട അക്ക ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഡബ്ല്യു‌ടി‌ഒ കണക്ക് കൂട്ടുന്നത്. വ്യാപാരം, ഉൽ‌പാദനം എന്നിവയിലെ ഒഴിവാക്കാനാവാത്ത ഇടിവ് ജീവനക്കാർക്കും ബിസിനസുകൾക്കും വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഡബ്ല്യു‌ടി‌ ചൂണ്ടികാട്ടുന്നു. ആഗോള വ്യാപാരം ഒരു വർഷം മുമ്പ് 2.9 ശതമാനം ഉയരുകയും പിന്നീട് 0.1 ശതമാനം ഇടിവ് രേഖപ്പെടുതുകയും ചെയ്തിരുന്നു. ലോക ചരക്ക് കയറ്റുമതിയുടെ ഡോളർ മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞ് 8.89 ട്രില്യൺ ഡോളറിലെത്തിയതായി ഡബ്ല്യുടിഒ അറിയിച്ചു.

ഡോളറിൻ്റെ കയറ്റുമതി രണ്ട് ശതമാനം ഉയർന്ന് 6.03 ട്രില്യൺ ഡോളറായി ഉയർന്നതോടെ ലോക വാണിജ്യ സേവന വ്യാപാരം കഴിഞ്ഞ വർഷം മികച്ചതായിരുന്നു. പക്ഷേ സേവന വ്യാപാരം ഒൻപത് ശതമാനം വർദ്ധിച്ച 2018നെ അപേക്ഷിച്ച് വികസനം വളരെ മന്ദഗതിയിലായിരുന്നുവെന്ന് ഡബ്ല്യുടിഒ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം അവസാനം ചൈനയിൽ പുതിയ വൈറസ് ഉയർന്നുവന്നതിനുശേഷം സ്ഥിതിഗതികൾ നാടകീയമായി മാറി. 2008-2009ലെ സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യപ്പെടുത്തിയാല്‍ ഇപ്പോൾ സ്ഥിതി കൂടുതൽ മോശമാണെന്ന് ഡബ്ല്യുടിഒ പ്രസ്താവനയിൽ പറയുന്നു. രോഗം പടരുന്നത് മന്ദഗതിയിലാക്കാനുള്ള സഞ്ചാര നിയന്ത്രണങ്ങളും, സാമൂഹിക അകലം പാലിക്കുന്നതും അർത്ഥമാക്കുന്നത് തൊഴിൽ വിതരണം, ഗതാഗതം, യാത്ര എന്നീ മേഖലകളെ നേരിട്ട് ബാധിക്കുന്നു. ഇതില്‍ പ്രധാനമായും ശ്രദ്ധികേണ്ട വിഷയം, ഇതുപോലുള്ള നിയന്ത്രണങ്ങള്‍ 2008ല്‍ തൊഴില്‍ മേഖലകളെ ബാധിച്ചില്ല എന്നുള്ളതാണ്. ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, അനിവാര്യമല്ലാത്ത റീട്ടെയിൽ വ്യാപാരം, ടൂറിസം, ഉൽപ്പാദനത്തിൻ്റെ ഗണ്യമായ ഓഹരികൾ എന്നിവ ഉൾപ്പെടെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ മേഖലകളും അടച്ചുപൂട്ടി.

ABOUT THE AUTHOR

...view details