കേരളം

kerala

ETV Bharat / bharat

ലോകത്ത് കൊവിഡ് ബാധിതര്‍ 5.18 കോടി - ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 5,18,20,423 ആയി

ആഗോളതലത്തില്‍ 12,79,698 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്.

Global COVID  COVID19 tracker  COVID tracker  coronavirus cases in world  coronavirus count  ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 5,18,20,423 ആയി  കൊവിഡ് 19
ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 5,18,20,423 ആയി

By

Published : Nov 11, 2020, 2:12 PM IST

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 5,18,20,423 ആയി. ഇതുവരെ ആഗോളതലത്തില്‍ 12,79,698 ആണ് കൊവിഡ് മരണ നിരക്ക്. 3,63,97,164 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത യുഎസില്‍ കൊവിഡ് ബാധിതര്‍ 1,05,68,714 ആണ്. ഇതുവരെ രാജ്യത്ത് 2,45,943 പേര്‍ മരിച്ചു.

യുഎസില്‍ പല സംസ്ഥാനങ്ങളിലും അടുത്തിടെയായി കൊവിഡിന്‍റെ രണ്ടാം ഘട്ടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ജര്‍മനിയില്‍ ശൈത്യകാലമായതിനാല്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിട്ടുണ്ട്.

ആഗോളതലത്തില്‍ കൊവിഡ് നിരക്ക്

ABOUT THE AUTHOR

...view details