ഹൈദരാബാദ്: ആഗോള തലത്തിൽ കൊവിഡ് 4,24,69,951 പേരെ ആളുകളെ ബാധിക്കുകയും 11,49,142 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3,14,23,039 പേർ സുഖം പ്രാപിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യമായി അമേരിക്ക തുടരുന്നു. 87,46,953 കേസുകളും 2,29,284 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.24 കോടി കടന്നു - ആഗോളതലത്തിൽ കൊവിഡ് ബാധിതർ
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യമായി അമേരിക്ക തുടരുന്നു. 87,46,953 കേസുകളും 2,29,284 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി.
![ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.24 കോടി കടന്നു Global COVID-19 tracker Coronavirus South Korea coronavirus count Coronavirus measures Global COVID-19 ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.24 കോടി കടന്നു ആഗോളതലത്തിൽ കൊവിഡ് ആഗോളതലത്തിൽ കൊവിഡ് ബാധിതർ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9292613-69-9292613-1603514328989.jpg)
കൊവിഡ്
കൊവിഡിന്‍റെ 77 പുതിയ കേസുകൾ ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തു. തലസ്ഥാന പ്രദേശങ്ങളിലെ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവയിൽ നിന്ന് രോഗവ്യാപനം തടയാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നുണ്ട്.
കൊളംബോയുടെ ചില ഭാഗങ്ങളിൽ സർക്കാർ കർഫ്യൂ വിപുലീകരിച്ചു. തലസ്ഥാനം ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യയിൽ 11 ഗ്രാമങ്ങൾ കണ്ടെയ്ൻമെന്‍റ് സോണിലാണ്. ആളുകളോട് വീട്ടിൽ ക്വാറന്‍റൈനിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളും പൊതു ഓഫീസുകളും അടച്ചിരിക്കുകയാണ്. പൊതുഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.