ഹൈദരാബാദ്:ആഗോളതലത്തില്‍ കൊവിഡ് ബാധിതർ 2,33,80,569 കടന്നു. ഇതുവരെ കൊവിഡ് ബാധിച്ച് 8,08,697 പേർ മരിച്ചതായും 1,59,07,856 പേര്‍ രോഗമുക്തി നേടിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 2.30 കോടി കടന്നു - ഹൈദരാബാദ്
ദക്ഷിണ കൊറിയയിൽ പുതുതായി 397 പേർക്കും ചൈനയിൽ 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
ദക്ഷിണ കൊറിയയിൽ പുതുതായി 397 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളിലേക്ക് രോഗം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയില്‍ 24 മണിക്കൂറിനിടെ 12 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 44 പേര്‍ രോഗമുക്തരായതായും ചൈനീസ് ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിൽ മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികൾ 200 ആയി. 17 കൊവിഡ് മരണമാണ് വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്‌തത്. ഞായറാഴ്ച 208 കൊവിഡ് കേസുകളാണ് വിക്‌ടോറിയയിൽ റിപ്പോർട്ട് ചെയ്‌തത്. ഓസ്‌ട്രേലിയയിൽ 502 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.