ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,30,97,864 ആയി. ആകെ മരണസംഖ്യ 8,02,362 ആയി. 1,56,89,901 പേർ ഇതുവരെ രോഗമുക്തി നേടി. ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തതും മരണസംഖ്യ വർധിച്ചതും അമേരിക്കയിലാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 57,00,000 കടന്നു. 1,70,000ൽ അധികംപേർ രോഗം ബാധിച്ച് മരിച്ചു.
ആഗോള തലത്തില്‍ കൊവിഡ് ബാധിതര്‍ 2.30 കോടി പിന്നിട്ടു - കൊവിഡ്
ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തതും മരണസംഖ്യ വർധിച്ചതും അമേരിക്കയിലാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 57,00,000 കടന്നു. 1,70,000ൽ അധികംപേർ രോഗം ബാധിച്ച് മരിച്ചു
![ആഗോള തലത്തില്‍ കൊവിഡ് ബാധിതര്‍ 2.30 കോടി പിന്നിട്ടു ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,30,97,864 ആയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:01:28:1598070688-8512276-871-8512276-1598068040416.jpg)
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,30,97,864 ആയി
ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രണ്ടാമത്തെ രാജ്യം ബ്രസീൽ ആണ്. 35,00,000 കേസുകളാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ 1,13,000 ആണ്. ചൈനയിൽ പുതുതായി 22 കേസുകൾ കൂടി സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ 332 പേർക്കും രോഗം സ്ഥിരീകരിച്ചു.