കൊവിഡ് മഹാമാരി; ആഗോള തലത്തില്‍ വൈറസ് വ്യാപനം കൂടുന്നു - Texas
ഇതുവരെ 2,16,17,761 ൽ അധികം ആളുകള്‍ക്ക് രോഗം ബാധിച്ചു.
ഹൈദരാബാദ്: കൊവിഡ് മഹാമാരി ഇതുവരെ 2,16,17,761 ൽ അധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 7,69,004 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തു. 1,43,33,897 ത്തോളം ആളുകൾ ഇതുവരെ സുഖം പ്രാപിച്ചു. ദക്ഷിണ കൊറിയയില്‍ പുതിയതായി 279 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് ആദ്യം മുതലുള്ള ഏറ്റവും കൂടിയ നിരക്കാണിത്. കൊറിയ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 15,318 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 305 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസില്‍ 238 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 9,840 ആയി. കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആഗോള തലത്തില്‍ വൈറസ് വ്യാപനം കൂടുകയാണ്.