ഹൈദരാബാദ്:കൊവിഡ് ആഗോളതലത്തിൽ 2,10,68,957 പേരെ ബാധിക്കുകയും 7,52,721 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 1,38,96,269 പേർ ഇതുവരെ രോഗ മുക്തി നേടി.
കൊവിഡ് കേസുകൾ ഉയരുന്നു; മെക്‌സിക്കോയില്‍ രോഗ ബാധിതര്‍ അഞ്ച് ലക്ഷം കടന്നു - കൊവിഡ് കേസുകൾ ഉയരുന്നു
ടെക്‌സസില്‍ ആറ് ആഴ്ചക്കിടെ ആദ്യമായി 7,000ൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ടെക്‌സസില്‍ ആറ് ആഴ്ചക്കിടെ ആദ്യമായി 7,000ൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മെക്‌സിക്കോയില്‍ കൊവിഡ് ബാധിതർ അഞ്ച് ലക്ഷം കടന്നു. മെക്‌സിക്കോയുടെ പരിശോധനാ നിരക്ക് വളരെ കുറവായതിനാൽ, ഈ സംഖ്യകൾ കണക്കാക്കുന്നില്ലെന്നും യഥാർത്ഥ കണക്കുകൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്നും വിദഗ്ദ്ധർ പറയുന്നു. ഏകദേശം 130 ദശലക്ഷം ആളുകളുള്ള ഒരു രാജ്യത്ത് ഇതുവരെ 1.15 ദശലക്ഷം പരിശോധന മാത്രമാണ് നടത്തിയത്. ചൈനയിൽ 30 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവയിൽ എട്ട് എണ്ണം വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിലാണ് രേഖപ്പെടുത്തിയത്. മറ്റുള്ളവർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.