ഹൈദരാബാദ്:ലോകമെമ്പാടുമുള്ള 1,66,29,650 ആളുകളെ കൊവിഡ് ബാധിക്കുകയും 6,55,872 ൽ അധികം ആളുകൾ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെ 1,02,17,539 ൽ അധികം ആളുകൾക്ക് രോഗം ഭേദമായി.
ലോകത്ത് ഒരു കോടി അറുപത്താറ് ലക്ഷത്തിലധികം കൊവിഡ് ബാധിതർ - ഇസ്രായേൽ
ഇസ്രയേലിൽ കൊവിഡ് പടരുന്നത് തടയാനായി മന്ത്രലായം ദേശീയ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ ആരംഭിച്ചു
ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് പുതിയതായി 2,029 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇസ്രയേലിലെ കൊവിഡ് ബാധിതരുടെ എണ്ണം 63,985 ആയി. ഇത് മൂന്നാം തവണയാണ് രാജ്യത്ത് കൊവിഡ് പടർന്ന് പിടിക്കുന്നത് . ഇസ്രയേലിൽ വൈറസ് ബാധിച്ച് നാല് മരണങ്ങൾക്കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 474 ആയി. നിലവിൽ ചികിത്സയിലുള്ള 739 പേരിൽ 311 പേരുടെ സ്ഥിതി ഗുരുതരമാണ്. 27,133 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 36,378 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.
ഇസ്രായേലിൽ വൈറസ് പടരുന്നത് തടയാനായി മന്ത്രലായം ദേശീയ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ ആരംഭിച്ചു. ഈ ആപ്ലിക്കേഷൻ വഴി രോഗം സ്ഥിരീകരിച്ചവർക്ക് മുന്നറിയിപ്പ് നൽകാനും നിർദേശങ്ങൾ നൽകാനും കഴിയും. ഇതുമായി ബന്ധപ്പെട്ട് എല്ലാ മന്ത്രിമാർക്കും വേണ്ട നിർദേശങ്ങൾ കൈമാറിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.