ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു - വിക്ടോറിയ
രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണ സംഖ്യയും വര്‍ധിക്കുന്നു
ഹൈദരാബാദ്: കൊവിഡ് 19 മഹാമാരി ലോകത്ത് ഇതുവരെ 1,61,89,425 ആളുകളെയാണ് ബാധിച്ചത്. ഇതില്‍ 6,47,591 പേര്‍ മരിക്കുകയും ചെയ്തു. 99,03,081 പേര്‍ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ കഴിഞ്ഞ ദിവസം രാത്രി മാത്രം 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏഴ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. രാജ്യത്ത് കഴിഞ്ഞ ദിവസം 459 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 71 രോഗികള്‍ വിക്ടോറിയ സ്വദേശികളാണെന്ന് സ്റ്റേറ്റ് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അറിയിച്ചു. വിക്ടോറിയയില്‍ മാത്രം കഴിഞ്ഞ ദിവസം 42,973 കൊവിഡ് പരിശോധനകളാണ് നടത്തിയത്.