ഹൈദരാബാദ്:കൊവിഡ് ലോകമെമ്പാടുമുള്ള 1,50,84,578 പേരെ ബാധിച്ചു. കൊവിഡ് ബാധിച്ച് 6,18,485 പേർ മരിക്കുകയും ചെയ്തു. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമ്പത് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. സിൻജിയാങ്ങിന്‍റെ തലസ്ഥാനമായ ഉറുംകിയിൽ നിന്നാണ് എല്ലാ കേസുകളും റിപ്പോർട്ടുചെയ്‌തത്. ഇവിടെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആഗോള തലത്തിൽ കൊവിഡ് ബാധിതർ 1.5 കോടി കടന്നു - ആഗോള തലത്തിൽ കൊവിഡ് ബാധിതർ 1.5 കോടി കടന്നു
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റില്‍ ബുധനാഴ്‌ച 484 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബൺ രണ്ടാഴ്ചത്തെ ലോക്ക് ഡൗണിലാണ്
ദക്ഷിണ കൊറിയ 63 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ചു. രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേയമാണെന്ന് ദക്ഷിണ കൊറിയൻ അധികൃതർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആരോഗ്യ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. പോച്ചിയോണിലെ ഒരു ഫ്രണ്ട്-ലൈൻ ആർമി യൂണിറ്റിൽ 13 സൈനികർക്കും കൊവിഡ് പോസിറ്റീവാണ്. 34 കേസുകൾ വിദേശത്ത് നിന്നെത്തിയവർക്കാണെന്നും കെസിഡിസി അറിയിച്ചു. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റില്‍ 484 പുതിയ കൊവിഡ് കേസുകൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബൺ രണ്ടാഴ്ചത്തെ ലോക്ക് ഡൗണിലാണ്.