ലോകത്തെ കൊവിഡ് ബാധിതർ 1,13,71,646 കടന്നു; 64,32,994 പേർക്ക് രോഗമുക്തി - ലോകത്തെ കൊവിഡ് ബാധിതർ 1,13,71,646 കടന്നു
ബെയ്‌ജിങ്ങിൽ പുതുതായി രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ഏഴാമത്തെ ദിവസമാണ് ബെയ്‌ജിങ്ങിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്
ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതർ 1,13,71,646 കടന്നു. കൊവിഡ് മൂലം 5,32,856 പേർ മരിച്ചെന്നും 64,32,994 പേർ രോഗത്തിൽ നിന്നും മുക്തരായെന്നുമാണ് റിപ്പോർട്ട്. ചൈനയിൽ പുതുതായി എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെയ്‌ജിങ്ങിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാമത്തെ ദിവസമാണ് ബെയ്‌ജിങ്ങിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. 334 പേർക്കാണ് നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം തലസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സർക്കാർ വക്താവ് സൂ ഹെജിയാൻ പറഞ്ഞു. വിദേശത്ത് നിന്ന് എത്തിയ ആറ് പേർക്കാണ് ബെയ്‌ജിങ്ങിന് പുറത്ത് രോഗം സ്ഥിരീകരിച്ചത്.