ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,11,81,818 ആയി. മരണസംഖ്യ 5,28,378. ലോകത്ത് ഇതുവരെ 62,92,023 പേർ രോഗമുക്തി നേടി. ദക്ഷിണ കൊറിയയിൽ 63 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊറിയ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 13,030 ആയി. മരണസംഖ്യ 283 ആയി.
ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,11,81,818 ആയി - രോഗമുക്തി
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,11,81,818 ആയി. മരണസംഖ്യ 5,28,378. ലോകത്ത് ഇതുവരെ 62,92,023 പേർ രോഗമുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറിൽ ബ്രിട്ടനിൽ 137 രോഗികൾ മരിച്ചു. ഇതോടെ ബ്രിട്ടനിലെ മരണസംഖ്യ 44,131 ആയതായി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 284,276 ആയി. പുതുതായി 544 പേർക്കാണ് രോഗം ബാധിച്ചത്. പുതുതായി മൂന്ന് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 402 ആയി. ബീജിംഗിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തു. ഷാങ്ഹായിയിലും തെക്കൻ പ്രവിശ്യയായ ഗുവാങ്‌ഡോങ്ങിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ചൈനീസ് മെയിൻ ലാന്‍റില്‍ ആകെ സ്ഥിരീകരിച്ച കേസുകൾ 83,545 ആയി. 4,634 പേർ മരിച്ചു.