ഹൈദരാബാദ്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,097,3849 ആയി. 5,23,234 പേരാണ് കൊവിഡ് മൂലം ഇതുവരെ മരിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം മഹാമാരിയിൽ നിന്ന് 61,34,784 പേർ രോഗമുക്തരായെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയിൽ പുതുതായി 63 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. തെക്കുപടിഞ്ഞാറൻ നഗരമായ ഗ്വാങ്‌ജുവിൽ മാത്രമായി 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആഗോളതലത്തില്‍ കൊവിഡ് ബാധിതർ ഒന്നരകോടി കവിഞ്ഞു; ആകെ മരണം 5,23,234 - സിയോൺ
നിലവിലെ കണക്കുകൾ പ്രകാരം മഹാമാരിയിൽ നിന്ന് 61,34,784 പേരാണ് രോഗമുക്തരായത്
ലോകത്തെ കൊവിഡ് ബാധിതർ 1,09,73,849 കടന്നു; ആകെ മരണം 5,23,234
സിയോണിൽ 31 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗ്വാങ്‌ജുവിൽ നിന്ന് തിരികെയെത്തിയ മൂന്ന് പേർ, ഡേഗുവിൽ നിന്ന് തിരികെയെത്തിയ 13 പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗ്വാങ്‌ജുവിൽ ആളുകൾ ഒത്തുകൂടുന്ന സാഹചര്യങ്ങൾ സർക്കാർ നിരോധിച്ചിട്ടുണ്ട്.