ലോകമെമ്പാടുമുള്ള 57,89,843ലധികം ആളുകളെ കൊവിഡ് ബാധിച്ചു. വൈറസ് ബാധിച്ച് 3,57,432ലധികം ആളുകൾ മരിച്ചു. ഇതുവരെ 24,97,61ലധികൾക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഫ്രാൻസിലെ ആകെ മരണസംഖ്യ 28,596 ആയി. ഈ വാര്‍ത്ത തയ്യാറാക്കുമ്പോഴും മുകളിലെ കണക്കുകള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. അത്രക്ക് ഭീകരമായാണ് കൊവിഡ് ലോകത്തെ ബാധിച്ചുക്കൊണ്ടിരിക്കുന്നത്.
കൊവിഡിന് മുമ്പില്‍ പകച്ച് ലോകം; മരണം നാല് ലക്ഷത്തോട് അടുക്കുന്നു - Health Minister Zweli Mkhize
അനുനിമിഷം രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും മാറിക്കൊണ്ടിരിക്കുന്നു
ദക്ഷിണാഫ്രിക്കയിൽ 1,673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഉയർന്ന പ്രതിദിന വർധനവാണിത്. ബുധനാഴ്ച വരെ ദക്ഷിണാഫ്രിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 25,937 ആയതായി ആരോഗ്യമന്ത്രി സ്വെലി മഖൈസ് പറഞ്ഞു. കൊറിയയിൽ 50 ദിവസത്തിന് ശേഷം വൈറസ് രോഗ ബാധിതരുടെ എണ്ണത്തിൽ ഉയന്ന വർധനവ് റിപ്പോർട്ട് ചെയ്തു. 79 പുതിയ കൊവിഡ് കേസുകൾ കൊറിയയിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 67 പേർ സിയോൾ മെട്രോപൊളിറ്റൻ പ്രദേശത്തുനിന്നുള്ളതാണെന്ന് കൊറിയ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. യുഎസിൽ വൈറസ് ബാധിച്ച് ഒരു ലക്ഷം പേർ മരിച്ചു. 3,94,507 കൊവിഡ് രോഗ ബാധിതരുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ്.