കേരളം

kerala

ETV Bharat / bharat

കൊവിഡ് ലോകമെമ്പാടുമുള്ള 54,03,979ലധികം പേരെ ബാധിച്ചു

വൈറസ് ബാധിച്ച് 3,43,975 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടമായി. ഇതുവരെ 22,47,230 ൽ അധികം ആളുകൾ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു.

തെലങ്കാന ലോകമെമ്പാടുമുള്ള 54,03,979 ൽ അധികം ആളുകൾക്ക് കൊവിഡ് കൊവിഡ് 19 Global COVID-19 tracker COVID-19
കൊവിഡ് വൈറസ് ലോകമെമ്പാടുമുള്ള 54,03,979 ൽ അധികം ആളുകളെ ബാധിച്ചു

By

Published : May 24, 2020, 12:42 PM IST

കൊവിഡ് ലോകമെമ്പാടുമുള്ള 54,03,979ലധികം ആളുകളെ ബാധിച്ചു. വൈറസ് ബാധിച്ച് 3,43,975 ൽ അധികം പേര്‍ക്ക് ജീവൻ നഷ്ടമായി. ഇതുവരെ 22,47,230 ൽ അധികം ആളുകൾ വൈറസിൽ നിന്ന് സുഖം പ്രാപിച്ചു. കൊവിഡ് വൈറസ് ബാധിച്ചവരുടേരും മരണപ്പെടുന്നവരുടേയും എണ്ണത്തിൽ കുറവുണ്ടെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളിൽ 48 പേർക്ക് വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഒരു ദിവസം 56 മരണം റിപ്പോർട്ട് ചെയ്ത സ്പെയിനിലെ ആകെ മരണസംഖ്യ 28,678 ആയി.

ഞായറാഴ്ച ദക്ഷിണ കൊറിയയിൽ 25 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 11,190 ആയി. പുതിയ കേസുകളിൽ എട്ടെണ്ണം വിദേശ പൗരന്മാർക്കാണ്. ദക്ഷിണ കൊറിയക്ക് പുറത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 1,212 ആയി. പുതിയ മരണമൊന്നും റിപ്പോർട്ട് ചെയ്തട്ടില്ല. ദക്ഷിണ കൊറിയയിലെ ആകെ മരണസംഖ്യ 266 ആയി. പുതിയതായി രോഗം സ്ഥിരീകരിക്കുന്ന ആളുകളിൽ രോഗ ലക്ഷണങ്ങൾ കണ്ട് വരുന്നില്ല. പ്രായമായ ആളുകൾക്ക് ഇത് കൂടുതൽ കഠിനമായ രോഗത്തിനും മരണത്തിനും കാരണമാകുന്നു.

ABOUT THE AUTHOR

...view details