കേരളം

kerala

ETV Bharat / bharat

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 44 ലക്ഷം കടന്നു - ആഗോളതലത്തിൽ കൊവിഡ് ബാധിതർ 44 ലക്ഷം കടന്നു

ചൈനയിൽ വ്യാഴാഴ്ച മൂന്ന് പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 101 പേർ ചികിത്സയിൽ തുടരുകയാണെന്നും 716 പേർ നിരീക്ഷണത്തിലാണെന്നും ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.

covid19 tracker global  coronavirus tracker global  coronavirus tally worldwide  coronavirus cases global  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 44 ലക്ഷം കടന്നു  കൊവിഡ് ബാധിതർ 44 ലക്ഷം
കൊവിഡ്

By

Published : May 14, 2020, 11:00 AM IST

ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 44,29,235 ആളുകളെ ബാധിക്കുകയും 2,98,165 ആളുകൾ മരിക്കുകയും ചെയ്തു. 16,58,995 പേർ ഇതുവരെ സുഖം പ്രാപിച്ചു. ചൈനയിൽ വ്യാഴാഴ്ച മൂന്ന് പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 101 പേർ ചികിത്സയിൽ തുടരുകയാണെന്നും 716 പേർ നിരീക്ഷണത്തിലാണെന്നും ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. 82,929 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 4,633 മരണം ചൈനയില്‍ റിപ്പോർട്ട് ചെയ്തു.

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 44 ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 29 കൊവിഡ് കേസുകൾ ദക്ഷിണ കൊറിയയിൽ സ്ഥിരീകരിച്ചു. സിയോളിലെ നൈറ്റ് ലൈഫ് സ്പോട്ടുകളുമായി ബന്ധപ്പെട്ട അണുബാധ വർധനവ്. കൊറിയ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രകാരം രാജ്യത്തെ മരണസംഖ്യ 10,991 ആയി. 29 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. അതിൽ മൂന്ന് പേർ വിദേശത്തുനിന്നുള്ളവരാണെന്നും ഏജൻസി അറിയിച്ചു.

ABOUT THE AUTHOR

...view details