ഹൈദരാബാദ്:ആഗോള തലത്തിലെ കൊവിഡ് കേസുകൾ 4,101641 ആയെന്നും 2,80,435 പേര്‍ കൊവിഡിനെ തുടർന്ന് മരിച്ചെന്നും റിപ്പോർട്ട്. അമേരിക്കയിൽ മരണം 80,000ത്തോട് അടുത്തു. 2,666 പേര്‍ക്കാണ് സ്പെയിനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പ്രായമായവരിലും കുട്ടികളിലുമാണ് കൂടുതലായും കൊവിഡ് രോഗലക്ഷങ്ങൾ പ്രകടമാവുന്നത്. മറ്റുള്ളവരിൽ രോഗ ലക്ഷണങ്ങൾ അധികമായി പ്രകടമാകണമെന്നില്ല.
ആഗോള തലത്തിൽ കൊവിഡ് മരണം 2,80,000 പിന്നിട്ടു
കഴിഞ്ഞ പത്ത് ദിവസങ്ങളായി ചൈനയില്‍ കൊവിഡ് കേസുകളിൽ വർധനവുണ്ടായി
ആഗോള തലത്തിൽ കൊവിഡ് മരണം 2,80,000 പിന്നിട്ടു
കഴിഞ്ഞ പത്ത് ദിവസങ്ങളായി ചൈനയില്‍ കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. 14 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്. ഒരു മാസമായി ചൈനയിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് മൂലം 148 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. അതേസമയം ദക്ഷിണ കൊറിയയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 അധികം പേരെയാണ് കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.