ഹൈദരാബാദ്:ആഗോള തലത്തിൽ കൊവിഡ് 19 കേസുകളുടെ എണ്ണം 37,27,802 ആയി. 2,58,338 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും 12,42,347 ൽ അധികം ആളുകൾ സുഖം പ്രാപിക്കുകയും ചെയ്തു.
കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊറിയിൽ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 10,806 ആണ്. 255 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം ദക്ഷിണ കൊറിയയിൽ വിമാനത്താവളത്തിൽ നടത്തിയ സ്ക്രീനിംഗിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരീച്ചു.