ഹൈദരാബാദ്: ലോകത്താകെ 33,08,290 ത്തില്‍ അധികം ആളുകൾക്ക് കൊവിഡ് 19 ബാധിക്കുകയും 2,34,108 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. ഇതുവരെ 10,42,841 ൽ അധികം ആളുകൾ സുഖം പ്രാപിച്ചു. മിതമായ രോഗ ലക്ഷണങ്ങളാണ് ഇപ്പോൾ പലരിലും കണ്ടു വരുന്നത്.
കൊവിഡ് ഭീതി മാറാതെ ലോകം: രോഗബാധിതർ 33 ലക്ഷം കടന്നു - ഫാരെറ്റിൻ കൊക്ക
2,34,108 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 10,42,841 ൽ അധികം ആളുകൾ സുഖം പ്രാപിച്ചു. മിതമായ രോഗ ലക്ഷണങ്ങളാണ് ഇപ്പോൾ പലരിലും കണ്ടുവരുന്നത്.
ദക്ഷിണ കൊറിയയിൽ പുതിയതായി ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ 10,774 പേർക്ക് രാജ്യത്ത് വൈറസ് ബാധിച്ചു. 248 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ പുതിയ കേസുകളൊന്നും ഡേഗു നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫെബ്രുവരിയിൽ ഇവിടെ 6,800ൽ അധികം ആളുകൾക്ക് വൈറസ് ബാധിച്ചിരുന്നു. കൊവിഡ് വൈറസിനെ നേരിടുന്നതിൽ ദക്ഷിണ കൊറിയ സ്വീകരിച്ച മാതൃക ലോകത്തിലെ പല രാജ്യങ്ങളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐക്യരാഷ്ട്രസഭ മേധാവി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,615 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ തുർക്കിയിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 120,000 കടന്നു. ഫാരെറ്റിൻ കൊക്കയിൽ പുതിയതായി 93 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ആകെ മരണങ്ങൾ 3,174 ആയി.
വൈറസ് പടരാതിരിക്കാൻ ഏറ്റവും നല്ല മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക എന്നതാണ്. കൈവിരലുകൾക്കിടയിൽ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരം കഴുകാൻ യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ശുപാർശ ചെയുന്നു.