ഹൈദരാബാദ്: കൊവിഡ് 19 ലോകത്താകമാനം 19,25,179 ൽ അധികം ആളുകളെ ബാധിക്കുകയും 1,19,699 ആളുകൾ മരിക്കുകയും ചെയ്തു. ഇതുവരെ 4,45,023 ൽ അധികം ആളുകൾ സുഖം പ്രാപിച്ചു.
കൊവിഡ് ഭീതിയില്‍ ലോകം: രോഗ ബാധിതർ 19 ലക്ഷം കടന്നു
ലോകത്താകമാനം 19,25,179 ൽ അധികം ആളുകളെ വൈറസ് ബാധിക്കുകയും 1,19,699 ആളുകൾ മരിക്കുകയും ചെയ്തു.
ചൈനയിൽ ചൊവ്വാഴ്ച 89 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, അതിൽ 86 എണ്ണം വിദേശത്ത് നിന്ന് വന്ന യാത്രക്കാരാണ്. രാജ്യത്തുടനീളം 1,170 പേർ ചികിത്സയിൽ തുടരുന്നു. 1,077 പേർക്ക് ഈ രോഗം ഉണ്ടെന്ന് സംശയിക്കുന്നു. രാജ്യത്തെ മൊത്തം മരണസംഖ്യ 3,341 ആണ്.
ദക്ഷിണ കൊറിയയിൽ 27 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഡേഗുവിലും സമീപ നഗരങ്ങളിലുമാണ്. ദക്ഷിണ കൊറിയയുടെ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 10,564 രോഹബാധിതരും 222 മരണങ്ങളും രാജ്യത്ത് ഉണ്ടായി.