ഹൈദരാബാദ്: കൊവിഡ് മഹാമാരി കേസുകൾ ആഗോള തലത്തിൽ 11 ലക്ഷത്തോട് അടുക്കുന്നു. കൊവിഡ് മൂലം 59,172 പേരാണ് മരിച്ചത് . 10,98, 762 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു. അതേ സമയം 2,28,923 പേർ രോഗത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ചൈനയിലാണ് കൂടുതൽ പേർ രോഗത്തിൽ നിന്ന് രക്ഷ നേടിയത്.
ആഗോള തലത്തിൽ കൊവിഡ് കേസുകൾ 11 ലക്ഷത്തോട് അടുക്കുന്നു
കൊവിഡ് മൂലം 59,172 പേർ മരിച്ചെന്നും 2,28,923 പേർ രോഗത്തിൽ നിന്ന് രക്ഷപ്പെട്ടെന്നും റിപ്പോർട്ട്.
ആഗോള തലത്തിൽ കൊവിഡ് കേസുകൾ 11 ലക്ഷത്തോട് അടുക്കുന്നു
ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും പ്രായമായവരുമാണ് കൊവിഡ് മൂലം മരിക്കുന്നത്. അതേ സമയം ചൈനയിലെ വുഹാനിൽ പുതിയ കൊവിഡ് കേസ് സ്ഥിരീകരിച്ചു. ചൈനയിൽ 3000ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗം ബാധിച്ചെന്നും 14 പേർ മരിച്ചെന്നും ഭരണകൂടം അറിയിച്ചു. രോഗത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഡോക്ടർ ലി വെൻലിയാങും 14 പേരിൽ ഉൾപ്പെടുന്നു.