ഹൈദരാബാദ്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 38,22,951 ആയി. 2,65,084ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 13,02,995ൽ അധികം ആളുകൾക്കാണ് രോഗം ഭേദമായത്.
ലോകത്ത് 38 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍ - കൊവിഡ് 19
യുഎസിൽ 74,800 ലധികം പേരും ഇറ്റലിയിലും ബ്രിട്ടനിലും 29,000 ത്തിലധികം പേരും കൊവിഡ് ബാധിച്ച് മരിച്ചു.
ചൈനയിലെ നാഷണൽ ഹെൽത്ത് അഡ്‌മിനിസ്ട്രേഷൻ വ്യാഴാഴ്‌ച രണ്ട് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. വിദേശത്ത് നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 295 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 884 പേരെ കൊവിഡ് സംശയിച്ച് ഐസൊലേഷനില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ചൈനയില്‍ മൂന്ന് ദിവസമായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. രോഗബാധിതരുടെ എണ്ണത്തിലും കുറവ് വന്നതിനെ തുടര്‍ന്ന് രാജ്യത്തെ രോഗ വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞതായി ചൈന അറിയിച്ചു.
ദക്ഷിണ കൊറിയയില്‍ നാല് കൊവിഡ് കേസുകളും രണ്ട് മരണവുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 10,810 ആയി. 254 പേരാണ് മരിച്ചത്. മാർച്ച് ആദ്യ ദിവസങ്ങളില്‍ ദക്ഷിണ കൊറിയയില്‍ പ്രതിദിനം 500 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഏപ്രിൽ ആദ്യത്തോടെ പ്രതിദിനം 100 കേസുകളായി കുറഞ്ഞിരുന്നു.