ഹൈദരാബാദ്: ആഗോള തലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. 10,15,850 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 53,216 പേർ രോഗം മൂലം മരണപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. 2,12,991 പേരാണ് രോഗത്തിൽ നിന്ന് ആഗോള തലത്തിൽ വിമുക്തരായത്. ഇനിയും കേസുകൾ സ്ഥിരീകരിക്കാനുണ്ടെന്നും കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഗവൺമെന്‍റ് നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോഡിനേറ്റർ ഡെബോറ ബിർക്‌സ് പറഞ്ഞു.
കൊവിഡില്‍ ഭീതിയോടെ ലോകം; മരണം അരലക്ഷം കടന്നു
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഗവൺമെന്‍റ് നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോഡിനേറ്റർ ഡെബോറ ബിർക്‌സ് പറഞ്ഞു.
ആഗോള തലത്തിൽ കൊവിഡ് കേസുകൾ പത്ത് ലക്ഷം കവിഞ്ഞു
പ്രായമായവരും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരുമാണ് കൊവിഡ് രോഗത്താൽ മരിക്കുന്നതെന്നും ചെറുപ്പക്കാർക്ക് കൊവിഡ് മൂന്ന് ആഴ്‌ചക്കുള്ളിൽ പനി, ചുമ തുടങ്ങിയ അസുഖങ്ങൾ കാണിക്കുകയും തുടർന്ന് ഭേദമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കൊവിഡിൽ നിന്ന് ഒരു പരിധി വരെ പ്രതിരോധം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.