നിർബന്ധിത ആർത്തവ പരിശോധന; കോളജ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ - കോളജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു
സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടർന്നാണ് പ്രിൻസിപ്പൽ റിത റാണിംഗ, ഹോസ്റ്റൽ വാർജൻ രമിലബെൻ, പ്യൂൺ നൈന എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
![നിർബന്ധിത ആർത്തവ പരിശോധന; കോളജ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ Shree Sahajanand Girls Institute Girls' forced menstruation check Gujarat news College principal suspended Principal Rita Raninga suspended നിർബന്ധിത ആർത്തവ പരിശോധന കോളജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു Girls' forced menstruation check: College principal suspended](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6104378-934-6104378-1581947467952.jpg)
ഗുജറാത്ത്: കച്ചിലെ വനിത കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടർന്നാണ് പ്രിൻസിപ്പൽ റിത റാണിംഗ, ഹോസ്റ്റൽ വാർജൻ രമിലബെൻ, പ്യൂൺ നൈന എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 384, 355, 506 എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ കച്ചിലെ സഹജാനന്ദ് വനിതാ കോളജിലാണ് ആര്‍ത്തവ പരിശോധന നടത്തിയത്. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറി എന്നാരോപിച്ചായിരുന്നു പരിശോധന. സ്ഥാപനത്തിലെ 68 പെണ്‍കുട്ടികളോടാണ് ആർത്തവമില്ലെന്ന് തെളിയിക്കാൻ അവരുടെ അടിവസ്ത്രങ്ങൾ വരെ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥികളെ പ്രിന്‍സിപ്പാൾ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപണമുയർന്നിരുന്നു.