പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു - പെൺകുട്ടി സ്വയം തീകൊളുത്തി
95 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ ഇപ്പോൾ നാഗ്‌പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 95 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു. മൂന്ന് പുരുഷന്മാർ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി ബെട്ടുൽ എസ്.പി ബദൗര്യ പറഞ്ഞു.