കേരളം

kerala

ETV Bharat / bharat

ടിക് ടോകില്‍ വൈറലാകാൻ പെണ്‍കുട്ടിയുടെ ഡാൻസ്: നടപടിയുമായി പൂനെ സിറ്റി പൊലീസ് - Tik-Tok teen

ഗതാഗത നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് പൊലീസ് കേസെടുക്കാൻ തയ്യാറെടുക്കുന്നത്

ഗതാഗത നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് കേസെടുക്കാൻ പൊലീസ് തയ്യാറെടുക്കുന്നത്

By

Published : Oct 3, 2019, 8:46 PM IST

Updated : Oct 3, 2019, 10:11 PM IST


പൂനെ: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഏതറ്റം വരെയും പോകുന്നവരുണ്ട്. അത്തരത്തിലൊരു വൈറല്‍ വീഡിയോയാണ് ഇപ്പോള്‍ നിയമനടപടി നേരിടുന്നത്. പൂനെയിലാണ് സംഭവം നടന്നത്. ഡാന്‍സ് ചിത്രീകരിക്കാന്‍ പെണ്‍കുട്ടി തെരഞ്ഞെടുത്ത സ്ഥലമോ റോഡിന് നടുവിലും. അതും തിരക്കേറിയ സമയത്ത്.

ബസിന് മുന്നില്‍ ഡാൻസ് കളിക്കുന്ന പെണ്‍കുട്ടി

ഹഡാസ്പര്‍ ബെക്രയിനഗര്‍ റൂട്ടിലോടുന്ന ഇലക്ട്രിക് ബസ് തടഞ്ഞുനിര്‍ത്തിയാണ് പെണ്‍കുട്ടി ഡാൻസ് ചെയ്തത്. വീഡിയോ വൈറലായി.ഒപ്പം പെണ്‍കുട്ടി പൊലീസിന്‍റെ നോട്ടപ്പുള്ളിയുമായി. ഗതാഗത നിയമലംഘനം നടത്തിയെന്നാരോപിച്ച് പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ് . എന്നാല്‍ ഡാൻസ് കളിച്ച പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

Last Updated : Oct 3, 2019, 10:11 PM IST

ABOUT THE AUTHOR

...view details