അനുജനെ പുള്ളിപ്പുലി ആക്രമിച്ചു; പതിനൊന്ന് വയസുകാരി രക്ഷിച്ചു - Girl saves brother from leopard attack in Uttarakhand
ഉത്തരാഖണ്ഡിലെ പൗരിയിലാണ് സംഭവം.ധീരതാ അവാർഡിന് പെൺകുട്ടിയുടെ പേര് ശുപാർശ ചെയ്യുമെന്ന് പൗരി ജില്ലാ മജിസ്‌ട്രേറ്റ് ഡി.എസ്. ഗാർബാൽ അറിയിച്ചു
പൗരി:11 വയസുകാരി അനുജനെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തി. അനുജനെ രക്ഷപ്പെടുത്തിയെങ്കിലും പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. നാല് വയസുള്ള സഹോദരനോടൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. പുള്ളിപ്പുലി അനുജനെ ആക്രമിക്കാനൊരുങ്ങിയപ്പോൾ ഓടിപ്പോകുന്നതിനുപകരം പെൺകുട്ടി എതിർത്തു നിൽക്കുകയായിരുന്നുവെന്ന് കുട്ടികളുടെ അച്ഛന്‍റെ സഹോദരി അഞ്ജു ദേവി പറഞ്ഞു. ഗ്രാമവാസികൾ ഉടൻ തന്നെ സ്ഥലത്തെത്തി അലാറം മുഴക്കിയതോടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടി. പെൺകുട്ടിയുടെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ ആദ്യം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ കുടുംബത്തിന് ചികിത്സയ്ക്കായി ടൂറിസം മന്ത്രി ഒരു ലക്ഷം രൂപ നൽകി. മറ്റ് അനുബന്ധ ചെലവുകൾ വാഗ്‌ദാനം ചെയ്യുമെന്ന് ഒ.എസ്.ഡി അഭിഷേക് ശർമ പറഞ്ഞു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഡല്‍ഹിയിലെ പെൺകുട്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുകയും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു.