കേരളം

kerala

വീണ്ടും ബലാത്സംഗ കൊലപാതകം; റാഞ്ചിയില്‍ ആറ് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തി

By

Published : Oct 9, 2020, 10:42 AM IST

വ്യാഴാഴ്ച വൈകിയും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുഞ്ഞിന്‍റെ നഗ്നമായ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്

girl murdered after being raped in Ranchi  Minor raped in Ranchi  Six year old girl raped in Ratu area  Body of a 6-year-old girl, recovered from a sack  murder of minor in Ranchi  body found in sack  Ranchi  വീണ്ടും ബലാത്സംഗ കൊലപാതകം; റാഞ്ചിയില്‍ ആറ് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തി  വീണ്ടും ബലാത്സംഗ കൊലപാതകം  റാഞ്ചിയില്‍ ആറ് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തി  ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
വീണ്ടും ബലാത്സംഗ കൊലപാതകം; റാഞ്ചിയില്‍ ആറ് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തി

റാഞ്ചി: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് വീണ്ടുമൊരു പീഡന കൊലപാതകം. റാഞ്ചിയിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അയല്‍ക്കാരനാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നിന്ന് 50 മീറ്റർ അകലെ ചാക്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വ്യാഴാഴ്ച വൈകിയും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുഞ്ഞിന്‍റെ നഗ്നമായ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഗ്രാമവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. 28 കാരനായ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നും തുടർന്ന് തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം വീട്ടിൽ നിന്ന് 50 മീറ്റർ അകലെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞതായും പരാതിയിൽ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്‌പി നൗഷാദ് ആലം ​​പറഞ്ഞു.

ABOUT THE AUTHOR

...view details