ത്രിപുരയില്‍ യുവതിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു - യുവതിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു
പീഡനത്തിന് ശേഷം ജീവനോടെ കത്തിച്ചതാകാമെന്ന് പൊലീസ്
![ത്രിപുരയില്‍ യുവതിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു Agartala rape Tripura rape Burnt alive rape and burnt ത്രിപുര യുവതിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു അഗർത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6402154-1109-6402154-1584141315622.jpg)
അഗർത്തല: ത്രിപുരയില്‍ 22കാരിയെ പീഡിപ്പിച്ച ശേഷം ജീവനോടെ ചുട്ടുകൊന്നു. ഡ്രൈവറായ പ്രതി സൗരബ് പോളി (28)നെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിന് ശേഷം ജീവനോടെ കത്തിച്ചതാകാമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വനിതാ നേതാവ് പാപ്പിയ ദത്തയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രംഗാചരയിലെ യുവതിയുടെ വീട് സന്ദര്‍ശിക്കുകയും കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.