ബെംഗലുരു: എഐഎംഐഎം നേതാവ് അസസുദ്ദീൻ ഒവൈസി പങ്കെടുത്ത പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി. ഫ്രീഡം പാർക്കിൽ നടന്ന പരിപാടിയിലാണ് ആദ്യം പാകിസ്ഥാൻ സിന്ദാബാദെന്നും പിന്നീട് ഹിന്ദുസ്ഥാൻ സിന്ദാബാദെന്നും യുവതി മുദ്രാവാക്യം മുഴക്കിയത്.
ഒവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി - protest against CAA and NRC
ഒവൈസി യുവതിയിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് ശരിയല്ലെന്നും സംഘാടകർക്ക് യുവതിയെ അറിയില്ലെന്നും ഒവൈസി വേദിയിൽ പറഞ്ഞു.
ഒവൈസി പങ്കെടുത്ത സിഎഎ പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി
പെട്ടന്ന് വേദിയിലിരുന്നവരും ഒവൈസിയും ഞെട്ടിയെങ്കിലും ഒവൈസി യുവതിയിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങി. പിന്നീട് ഇവരെ കസ്റ്റഡിയിൽ എടുത്തു. അമൂല്യ എന്ന യുവതിയാണ് മുദ്രാവാക്യം വിളിച്ചത്. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് ശരിയല്ലെന്നും സംഘാടകർക്ക് യുവതിയെ അറിയില്ലെന്നും ഒവൈസി വേദിയിൽ പറഞ്ഞു. ഭാരത് മാതാ കി ജയ് എന്നതാണ് തന്‍റെ മുദ്രാവാക്യമെന്നും ഒവൈസി കൂട്ടിച്ചേർത്തു.
Last Updated : Feb 20, 2020, 11:24 PM IST