വളര്‍ത്തുമൃഗത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധം; യുവതി ആത്മഹത്യ ചെയ്‌തു - കോയമ്പത്തൂര്‍ പ്രാദേശിക വാര്‍ത്തകള്‍
ഇരുപത്തിമൂന്നുകാരിയായ കവിതയാണ് ആത്മഹത്യ ചെയ്തത്.
കോയമ്പത്തൂര്‍: വളര്‍ത്തുമൃഗത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌തു . ഇരുപത്തിമൂന്നുകാരിയായ കവിതയാണ് ആത്മഹത്യ ചെയ്‌തത്. അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. വളര്‍ത്തുമൃഗമായ നായയുടെ കുര സഹിക്കാന്‍ കഴിയാതെ അയല്‍ക്കാര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നായയെ ഉപേക്ഷിക്കാന്‍ കവിതയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചത്. ഇക്കാര്യത്തിലെ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്‍റെ അരുമ മൃഗത്തെ സംരക്ഷിക്കണമെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.