ഹൈദരാബാദ്: വാരങ്കലില്‍ വീടിന്‍റെ മതില്‍ ഇടിഞ്ഞ് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാന സർക്കാരിന്‍റെ ശുചിത്വ മിഷന്‍റെ പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണത്തിനിടെയാണ് ജെസിബി തട്ടി മതിലിടിഞ്ഞ് വീണ് കുട്ടി മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ സഹോദരനും പരിക്കേറ്റു. വീടിന് മുൻവശത്തെ ഡ്രൈനേജ് വൃത്തിയാക്കുന്നതിനിടെയാണ് മതിലില്‍ ജെസിബി ഇടിച്ചത്. ജെസിബി ഓപ്പറേറ്ററിന്‍റെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ജെസിബി തട്ടി മതിലിടിഞ്ഞ് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം - തെലങ്കാന സർക്കാർ
തെലങ്കാന സർക്കാരിന്‍റെ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടന്ന നവീകരണത്തിനിടെയാണ് ജെസിബി തട്ടി മതിലിടിഞ്ഞ് വീണത്. കുട്ടിയുടെ സഹോദരനും അപകടത്തില്‍ പരിക്കേറ്റു.
ജെസിബി തട്ടി മതിലിടിഞ്ഞ് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
നഗരപ്രദേശങ്ങളില്‍ ശുചിത്വം, വികസനം എന്നിവ ലക്ഷ്യമിട്ടുള്ള സർക്കാരിന്‍റെ പട്ടാന പ്രഗതി പരിപാടിയുടെ ഭാഗമായാണ് ഫെബ്രുവരി 24 മുതൽ സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും 10 ദിവസത്തേക്ക് നവീകരണം നടക്കുന്നത്.