കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിൽ പെണ്‍കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി - murder

മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം തുടരുന്നു

girl burned to death in TN  പെണ്‍കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  കൊലപാതകം  murder  പെൺകുട്ടിയെ ആക്രമിച്ചു
തമിഴ്നാട്ടിൽ പെണ്‍കുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Dec 17, 2019, 1:53 PM IST

ചെന്നൈ: മധുര- തിരുച്ചിറപ്പള്ളിയിൽ ദേശീയപാതയ്ക്ക് സമീപം പെൺകുട്ടിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുച്ചിറപ്പള്ളിലെ ഫാത്തിമ നഗറിനടുത്താണ് കത്തിക്കരിഞ്ഞ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

രാജ്യത്ത് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് സംഭവം. ഹൈദരാബാദിൽ വെറ്റിറനറി ഡോക്ടറെ ബലാത്സഗം ചെയ്ത് കൊലപെടുത്തിയ സംഭവം ഏറെ വിവാദം ഉയർത്തിയിരുന്നു. ബീഹാറിൽ ബലാത്സംഗത്തിനിരയായ യുവതിയെ അക്രമി തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ജാർഖണ്ഡിലും സമാനമായി യുവതിയെ വീട്ടിനടുത്ത് കൃഷിയിടത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details