ലക്‌നൗ: ആഗ്രയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്‌തു. ഏപ്രില്‍ 16ന് ശാന്തി നഗറിലെ വീടിനുള്ളലാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവും ബന്ധുക്കളും ചേര്‍ന്ന് തന്നെയും അമ്മയേയും സഹോദരങ്ങളേയും നിരന്തരം പീഡിപ്പിക്കുമെന്നും തോക്ക് നല്‍കി അമ്മയേയും സഹോദരങ്ങളേയും കൊല്ലാന്‍ ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു. തനിക്ക് ഭാവിയില്‍ പൊലീസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹം. മാതാവിനും സഹോദരങ്ങള്‍ക്കും നീതി ലഭിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജീവിതം മതിയായെന്നും താന്‍ മരിച്ച ശേഷമെങ്കിലും അവര്‍ക്ക് നീതി ലഭിക്കണമെന്നും പെണ്‍കുട്ടി ആത്മഹത്യക്കുറിപ്പില്‍ എഴുതി.
അമ്മയേയും സഹോദരങ്ങളേയും കൊല്ലാന്‍ ആവശ്യപ്പെട്ടു; പതിനാറുകാരി ആത്മഹത്യ ചെയ്‌തു - അമ്മയേയും സഹോദരങ്ങളേയും കൊല്ലാന്‍ ആവശ്യപ്പെട്ടു
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവും ബന്ധുക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞു.
അമ്മയേയും സഹോദരങ്ങളേയും കൊല്ലാന്‍ ആവശ്യപ്പെട്ടു; പതിനാറുകാരി ആത്മഹത്യ ചെയ്‌തു
സംഭവത്തിന് മുമ്പേ പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോ വൈറലായതോടെയാണ് വിവരം പുറംലോകത്തിന്‍റെ ശ്രദ്ധയില്‍ പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.