കശ്മീരില്‍ തട്ടിക്കൊണ്ടു പോയ വിദ്യാർഥിയെ രക്ഷപ്പെടുത്തി
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയ 12-ാം ക്ലാസ് വിദ്യാർഥിയെ ഒരു മാസത്തിനു മുമ്പാണ് തട്ടിക്കൊണ്ട് പോകുന്നത്
ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയ 12-ാം ക്ലാസ് വിദ്യാർഥിയെ ഒരു മാസത്തിനു മുമ്പാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. ഫെബ്രുവരി 12ന് സരോറെ ബെൽറ്റിൽ നിന്ന് പ്രായോഗിക പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ മകളെ മുഹമ്മദ് ജാവേദ് എന്നായാൾ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ഒരാൾ ബാരി ബ്രാഹ്മണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് സരോറെ പ്രദേശത്ത് നടത്തിയ റെയ്ഡിനിടെ മുഹമ്മദ് ജാവേദിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.