കേരളം

kerala

ETV Bharat / bharat

ഗുലാം നബി ആസാദിന് കൊവിഡ് - കൊവിഡ്-19

ഈമാസം ആദ്യം കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനും, അഭിഷേക് സിങ്‌വിക്കും, തരുണ്‍ ഗൊഗോയ്ക്കും, മോത്തിലാൽ വോറക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Ghulam Nabi Azad tests positive for COVID-19  COVID-19  Ahmed Patel  Abhishek Singhvi  Motilal Vora  corona virus  ഗുലാം നബി ആസാദിന് കൊവിഡ്  കൊവിഡ്-19  കൊറോണ വൈറസ്
ഗുലാം നബി ആസാദിന് കൊവിഡ്

By

Published : Oct 16, 2020, 4:31 PM IST

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്‍റൈനിലാണ് അദ്ദേഹം. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

ഈമാസം ആദ്യം കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനും, അഭിഷേക് സിങ്‌വിക്കും, തരുണ്‍ ഗൊഗോയ്ക്കും, മോത്തിലാൽ വോറക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിംങ്വി സുഖം പ്രാപിച്ചെങ്കിലും മറ്റ് നേതാക്കൾ ഇപ്പോഴും ചികിത്സയിലാണ്.

ABOUT THE AUTHOR

...view details