അതീവ ജാഗ്രതയില്‍ ഗാസിയാബാദ് റെയിൽവേ സ്റ്റേഷൻ - റെയിൽവേ ഉദ്യോഗസ്ഥൻ ആർ.പി ത്രിപാഠി
റെയില്‍വേ സ്റ്റേഷനില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണിത്

Ghaziabad railway station put on high alert
ഗാസിയാബാദ്: ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിൽ അതീവ ജാഗ്രതാ നിർദ്ദേശം. റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യയുണ്ടെന്ന ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ റെയിൽവേ പൊലീസും (ജിആർപി) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) സജ്ജരാണെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ ആർ.പി ത്രിപാഠി വ്യക്തമാക്കി.