ലക്‌നൗ: മാധ്യമപ്രവർത്തകൻ വിക്രം ജോഷി കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 20നാണ് വിക്രം ജോഷി വെടിയേറ്റു മരിച്ചത്. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു.കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചതായും ഗാങ്സ്റ്റർ ആക്റ്റ് ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ വധം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു - കുറ്റപത്രം
കേസിൽ എല്ലാ തെളിവുകളും ശേഖരിച്ചതായും ഗാങ്സ്റ്റർ ആക്റ്റ് ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.
![മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ വധം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയുടെ വധം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:44:26:1597396466-8413100-268-8413100-1597388136463.jpg)
വിക്രം ജോഷി കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ജൂലൈ 20നാണ് ഗാസിയാബാദിലെ വിജയ് നഗറിലെ വസതിക്ക് സമീപം മാധ്യമപ്രവർത്തകൻ വിക്രം ജോഷിയെ (35) അജ്ഞാതർ വെടിവച്ചു കൊന്നത്. സംഭവത്തിൽ ജോഷിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. മധ്യപ്രവർത്തകന് നേരെ ഭീഷണി ഉള്ളതായി പരാതി നിലനിൽക്കെയാണ് വിക്രം ജോഷിയുടെ മരണം. ഇക്കാരണത്താൽ പ്രദേശത്തിന്‍റെ ചുമതലയുള്ള ഗാസിയാബാദ് പൊലീസ് ഇൻസ്‌പെക്ടറെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.