കൊൽക്കത്ത: രാജ്യത്ത് കൊവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിനായി ദേശീയ ദുരന്ത നിവാരണ സേന തയ്യാറെന്ന് ഡയറക്ടർ ജനറൽ എസ്. എൻ പ്രധാൻ പറഞ്ഞു. 84 ചെറിയ ടീമുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഓരോ ബറ്റാലിയനിലും പേഴ്‌സണൽ പ്രൊട്ടക്ഷൻ ഫോഴ്സിൽ 600 പേരെ ഉൾപ്പെടുത്താൻ സേന ശ്രമിക്കുന്നുണ്ട്. സേന സജ്ജരാണെന്നും പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമുള്ളപ്പോൾ വിളിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധിക്കാൻ തയ്യാറെന്ന് ദേശീയ ദുരന്ത നിവാരണ സേന - കൊവിഡിനെതിരെ പ്രതിരോധിക്കാൻ തയ്യാറെന്ന് ദേശീയ ദുരന്ത നിവാരണ സേന
സേന സജ്ജരാണെന്നും പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമുള്ളപ്പോൾ വിളിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ അറിയിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ എസ്. എൻ പ്രധാൻ.
കൊവിഡ് 19
എൻഡിആർഎഫിന് 12 ബറ്റാലിയനുകളുണ്ട്. ഓരോന്നിലും 1,150 ഉദ്യോഗസ്ഥരാണുള്ളത്. കൊറോണ വൈറസ് പ്രതിരോധ വ്യായാമത്തിന് ബിഹാറും തമിഴ്‌നാടും ഇതിനകം സഹായം തേടിയിട്ടുണ്ട്. പ്രാദേശിക പൊലീസിനും മെഡിക്കൽ സ്റ്റാഫുകൾക്കും പിന്തുണ നൽകുന്നതിനായി രണ്ട് എൻഡിആർഎഫ് ടീമുകൾ പട്‌നയിലും മുംഗറിലും സജ്ജരായിരിക്കണമെന്നും ബിഹാർ സർക്കാർ ആവശ്യപ്പെട്ടിരുന്നു. സിഐഎസ്എഫിൽ നിന്നും മറ്റ് സേനകളിൽ നിന്നുമടക്കം 28,000ത്തോളം ഉദ്യോഗസ്ഥരെ സേന ഇതുവരെ പരിശീലിപ്പിച്ചിട്ടുണ്ട്.