കേരളം

kerala

ETV Bharat / bharat

കളിക്കുന്നതിനിടെ കുട്ടികള്‍ കുഴിയില്‍ വീണു; ഒരാള്‍ മരിച്ചു - fell in a trench

ആന്ധ്രാപ്രദേശിലാണ് സംഭവം. പൈപ്പ് ലൈനിന് വേണ്ടിയെടുത്ത കുഴിയില്‍ രണ്ടു കുട്ടികളാണ് വീണത്

കുഴിയിൽ വീണ രണ്ട് കുട്ടികളെ പുറത്തെത്തിച്ചു

By

Published : Jun 25, 2019, 8:05 AM IST

അമരാവതി:ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ കളിക്കുന്നതിനിടെ കുഴിയില്‍ വീണ രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. പൈപ്പ് ലൈനിന് വേണ്ടിയെടുത്ത 12അടി താഴ്ചയുള്ള കുഴിയിലാണ് കുട്ടികള്‍ വീണത്. നാട്ടുകാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രണ്ടു പേരെയും ജീവനോടെ പുറത്തെത്തിച്ചെങ്കിലും ഒരാള്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നു. നെല്ലൂര്‍ സ്വദേശിയായ ഗോപി രാജുവെന്ന നാല് വയസുകാരനാണ് മരിച്ചത്. ഗോപിക്കൊപ്പം കളിച്ചുക്കൊണ്ടിരുന്ന മൂന്ന് വയസുകാരി മോക്ഷിത ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്ന രണ്ടു കുട്ടികളെയും പുറത്തെത്തിച്ചത്.

ABOUT THE AUTHOR

...view details