കേരളം

kerala

ETV Bharat / bharat

റായ്ബറേലിയില്‍ സോണിയ ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും - നാമനിര്‍ദ്ദേശ പത്രിക

റോഡ് ഷോയ്ക്ക് ശേഷമാകും പത്രിക സമര്‍പ്പണം. അഞ്ചാം തവണയാണ് സോണിയ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്.

റായ്ബറേലിയില്‍ സോണിയ ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും

By

Published : Apr 11, 2019, 8:07 AM IST

റായ്ബറേലി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് റായ്ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം റായാബറേലിയില്‍ എത്തും. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഓഫീസില്‍ ഗാന്ധി കുടുംബം പൂജ നടത്തും. തുടര്‍ന്ന് റോഡ് ഷോ നടത്തിയതിന് ശേഷമാകും പത്രിക സമര്‍പ്പണം.

അഞ്ചാം തവണയാണ് സോണിയ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. ബിജെപി നേതാവ് ദിനേശ് പ്രതാപ് സിംഗാണ് സോണിയയുടെ എതിരാളി. അടുത്തിടെയാണ് ദിനേശ് പ്രതാപ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ABOUT THE AUTHOR

...view details